പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്​ ലഡാക്കിൽ

ന്യൂഡൽഹി: ഇന്ത്യ- ചൈന സംഘർഷം ഉടലെടുത്ത ലഡാക്കിൽ സ്​ഥിതിഗതികൾ വിലയിരുത്താൻ​ ​കേന്ദ്ര പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​ എത്തി. ഏകദിന സന്ദർശനത്തിനാണ്​ മന്ത്രി എത്തിയത്​. നേരത്തെ, ജൂലൈ മൂന്നിന് യാത്ര നടത്താനായിരുന്നു തീരുമാനമെങ്കിലും പിന്നീട്​ മാറ്റിവെക്കുകയായിരുന്നു.

സ്റ്റക്ന, ലുകുങ് മേഖലകൾ സന്ദർശിക്കുന്ന മന്ത്രിയെ സംയുക്​ത സേന തലവൻ ബിപിൻ റാവത്ത്, സൈനിക മേധാവി എം.എം. നരവനെ എന്നിവ
ർ അനുഗമിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ മൂന്നിന് ലഡാക്ക് സന്ദർശിച്ച്​ സൈനികരെ അഭിസംബോധന ചെയ്​തിരുന്നു. 

ഇരുരാജ്യങ്ങളും തമ്മിൽ മാസങ്ങളായി അതിർത്തി തർക്കം നിലനിൽക്കുന്ന പ്രദേശമാണ്​ ലഡാക്ക്​. ജൂൺ 15ന്​ ഗാൽവാൻ താഴ്‌വരയിൽ ചൈനീസ്​ സേനയുടെ ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതേത്തുടർന്ന്​ യുദ്ധസമാന സാഹചര്യം ഉടലെടുത്തെങ്കിലും നയതന്ത്ര-സൈനിക ചർച്ചകളിലൂടെ രമ്യതയിലെത്തുകയായിരുന്നു. 

Tags:    
News Summary - Defence Minister Rajnath Singh arrives in Leh 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.